പ്ലസ്‍വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന്‍ വൈകിട്ട് അഞ്ച് മുതല്‍ സ്വീകരിക്കും

തിരുവനന്തപുരം: പ്ലസ്‍വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 29 വൈകിട്ട് അഞ്ച് മുതല്‍ സ്വീകരിക്കും. ഏ​​​ക​​​ജാ​​​ല​​​കം (​​​മെ​​​റി​​​റ്റ്) വ​​​ഴി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള​​​ത് 2,39,048 സീ​​​റ്റു​​​ക​​​ള്‍. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ്,അ​​​ണ്‍​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 2,078 ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ആ​​കെ 7,249 ബാ​​​ച്ചു​​​ക​​​ളും. ഇ​​​തി​​​ല്‍ സ​​യ​​ൻ​​സ് ബാ​​ച്ചു​​ക​​ൾ 3,724 എ​​ണ്ണ​​മു​​ണ്ട്. ഹ്യൂ​​​മാ​​​നി​​​റ്റീ​​​സ് ബാ​​​ച്ചു​​ക​​ൾ 1,404, കൊ​​​മേ​​​ഴ്സ് ബാ​​​ച്ചു​​ക​​ൾ 2,121. സ​​​ര്‍​ക്കാ​​​ര്‍ -എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​ളി​​ലാ​​യി 2.39 ല​​​ക്ഷം മെ​​​റ്റി​​​റ്റ് സീ​​​റ്റു​​​ക​​​ൾ.

ഏ​​​ക​​​ജാ​​​ല​​​ക സീ​​​റ്റു​​​ക​​​ള്‍​ക്കു പു​​​റ​​​മേ മാ​​​നേ​​​ജ്മെന്റ്  ക്വോട്ട, ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ട, അ​​​ണ്‍​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ സീ​​​റ്റ് എ​​​ന്നി​​​വ​​​യെ​​​ല്ലാം ചേ​​​ര്‍​ന്ന് ഇ​​​ക്കു​​​റി ആ​​​കെ​​​യു​​​ള്ള പ്ല​​​സ് വ​​​ണ്‍ സീ​​​റ്റു​​​ക​​​ള്‍ 3,61,746 എ​​​ണ്ണ​​​മാ​​​ണ്. മെ​​​റി​​​റ്റി​​​ല്‍ സ​​​യ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 1,16,872 ഉം ഹ്യൂ​​​മാ​​​നി​​​റ്റീ​​​സി​​​ല്‍ 51,200 ഉം ​​​കൊ​​മേ​​ഴ്സി​​​ല്‍ 70,976 ഉം ​​​സീ​​​റ്റു​​​ക​​​ളു​​ണ്ട്. സ​​​യ​​​ന്‍​സ്, ഹ്യൂ​​​മാ​​​നി​​​റ്റീ​​​സ്, കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോട്ട​​​യി​​​ല്‍ 38,799 ഉം ​​​ക​​​മ്യൂ​​​ണി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 21,459 ഉം ​​​അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 55,596 ഉം ​​​സ്പോ​​​ര്‍​ട്സ് ക്വോട്ട​​​യി​​​ല്‍ 6,844 ഉം സീ​​​റ്റു​​​ക​​​ളാണു​​ള്ള​​ത്.

പ്രവേശനത്തിന് ഓണ്‍ലൈനായി  അപേക്ഷ നല്‍കാം. രേഖകളും ഫീസും പ്രവേശന സമയത്ത് സ്‍കൂളില്‍ ഹാജരാക്കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് പതിനാലുവരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!