കാട്ടിലെ രാജാവും റാണിയും തമ്മിൽ അടി; വീഡിയോ വൈറല്‍

വന്യമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ ഒരു ആണ്‍സിംഹവും പെണ്‍സിംഹവും തമ്മിൽ പോരാടുന്നതിന്‍റെ  വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ ആണ് ട്വിറ്ററിലൂടെ  പങ്കുവച്ചത്. ഹെഡ്ഫോൺ വച്ച് കാണണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. 22 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സിംഹങ്ങളുടെ അലർച്ചകള്‍ കേള്‍ക്കാം.

Leave A Reply

error: Content is protected !!