പ്ല​സ് വ​ണ്‍ അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം നാ​ളെ മു​ത​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ നാ​​​ളെ മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ര്‍​പ്പി​​​ക്കാം. ഏ​​​ക​​​ജാ​​​ല​​​ക അ​​​പേ​​​ക്ഷ​​​യാ​​​ണ്. https://www. hscap.kerala.gov.in/എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ APPLY ONLINE – SWS എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശന മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടി വരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ.

Leave A Reply

error: Content is protected !!