സി-മെറ്റിൽ ബി.എസ്‌സി നഴ്‌സിംഗ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ, പാലക്കാട് (ഫോൺ- 0491 2815333), പള്ളുരുത്തി, എറണാകുളം (ഫോൺ- 0484 2231530), ഉദുമ, കാസർഗോഡ് (ഫോൺ- 0467 2233935), മുട്ടത്തറ, തിരുവനന്തപുരം (ഫോൺ- 0471 2300660) എന്നിവിടങ്ങളിൽ 2020-21 അധ്യയനവർഷത്തിൽ ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

https://simet.kerala.gov.in ൽ ഓൺലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അപേക്ഷാഫീസായ 600 രൂപ ക്രഡിറ്റ് കാർഡ്/ ഡബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഇ-മെയിലായി simetdirectorate@gmail.com ൽ അയക്കണം. തപാലായി അയക്കേണ്ടതില്ല. പ്രോസ്‌പെക്ടസ് www.simet.in, www.simet.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471 2302400.

Leave A Reply

error: Content is protected !!