അഭിഷേക് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

അഭിഷേക് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെ ഇക്കാര്യം അറിയിച്ചു.

‘നേരത്തെ നടത്തിയ പരിശോധനയിൽ അച്ഛന്റെയും തന്റെ പരിശോധനാ ഫലം കൊവിഡ് പോസറ്റീവാണ്. ഇരുവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗികമായി അറിയിക്കേണ്ട അധികൃതരെയും കുടുംബത്തെയും വിവരം അറിയിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരെയെല്ലാം ടെസ്റ്റ് ചെയ്ത് വരികയാണ്. . ആരും പരിഭ്രാന്തരാകരുത്’- എന്ന് അഭിഷേക് ട്വീറ്റ് ചെയ്തു.

അമിതാഭ് ബച്ചനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ നാനവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന്‍ അറിയിച്ചത്. നാനാവതി ആശുപത്രിയില്‍ തന്നെയാണ് അഭിഷേകും ചികിത്സയിലുള്ളത്. ഐശ്വര്യ റായ്, ആരാധ്യ, ജയാ ബച്ചൻ എന്നിവരുടെ ഫലം നെഗറ്റീവാണ്.

Leave A Reply

error: Content is protected !!