റോഡിന് സുശാന്ത് സിങ്ങിന്റെ പേര് നല്‍കി ജന്മനാട്; ഇത് താരത്തോടുള്ള ആദരം

ജന്മനാട്ടിലെ റോഡിന് സുശാന്ത് സിങ് രജ്പുത്തിന്റെ പേര് നൽകി നാട്ടുകാർ. ബിഹാറിലെ സുശാന്തിന്റെ ജന്മനാടായ പൂർണിയയിലാണ് താരത്തിനോടുള്ള ആദര സൂചകമായി റോഡിന് താരത്തിന്റെ പേര് നൽകിയത്.

പേര് അനാച്ഛാദനം ചെയ്യുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മധുബനിയില്‍ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിങ്ങ് രാജ്പുത് റോഡ് എന്നും ഫോര്‍ഡ് കമ്പനി കവലയ്ക്ക് സുശാന്ത് സിങ്ങ് രാജ്പുത് ചൗക്ക് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. സുശാന്തിന്റെ സ്മരണാർത്ഥമാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് മേയർ സവിത ദേവി പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. മുപ്പത്തിനാലുകാരനായ താരം കടുത്ത വിഷാദ രോഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Leave A Reply

error: Content is protected !!