ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദിന്‍റെ പ്രത്യേക സര്‍വ്വീസുകള്‍

ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ പ്രത്യേക സര്‍വ്വീസുകള്‍.നാളെ മുതല്‍ ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചി, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വ്വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യക്കാരായ യുഎഇ താമസവിസക്കാരില്‍ അനുമതി ലഭിച്ചവര്‍ക്ക് തിരികെ മടങ്ങാം. അബുദാബി ഐസിഎയില്‍ നിന്നാണ് അനുമതി നേടേണ്ടത്. അനുമതി ലഭിക്കാത്തവര്‍ക്ക് യാത്ര ചെയ്യാനാകില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave A Reply

error: Content is protected !!