കോവിഡ് ; ഷില്ലോംഗിൽ രണ്ടു ദിവസം സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ

ഷി​ല്ലോം​ഗ്: കോവിഡ് 19 കേസുകളില്‍ വര്‍ധവുണ്ടായതിന്റെ പശ്ചാത്തലത്തിൽ മേ​ഘാ​ല​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഷി​ല്ലോ​ഗി​ൽ 13,14 തീ​യ​തി​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. 95 ശ​ത​മാ​നം കേ​സു​ക​ളും ത​ല​സ്ഥാ​ന ന​ഗ​രി​യി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സാം​ഗ്‌​മ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മേ​ഘാ​ല​യ​യി​ൽ 76 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

അതേസമയം, കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിൽ ജൂലൈ 14ന് രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

നിലവിൽ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ഇതോടെ സമ്പൂർണ ലോക്ഡൗണിന് മുൻപ് തിങ്കളാഴ്ചയും െചാവ്വാഴ്ചയുമായിരിക്കും ഇളവുകളുണ്ടായിരിക്കുക. ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ആരംഭിക്കുന്ന ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി.

Leave A Reply

error: Content is protected !!