അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ചു ; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

‘കോവിഡ് പരിശോധന ഫലം പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്.ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടിട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ ബച്ചന്‍ ട്വീറ്റ് ചെയ്തു.

ടെലിവിഷൻ ഗെയിം ഷോ ആയ കോൻ ബനേഗ ക്രോർപതിയുടെ ഷോ ഹോസ്റ്റ് കൂടിയായ ബച്ചൻ പരിപാടിയുടെ പന്ത്രണ്ടാം സീസണിന്റെ ഷൂട്ടിലേക്ക് പോവാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷോയുടെ ഓഡിഷനുകൾ ഈ വർഷം മെയ് മാസത്തിൽ പൂർത്തികരീച്ചിരുന്നു.

Leave A Reply

error: Content is protected !!