സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും കുരുക്കിയത് ഫോണ്‍ കോള്‍

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികൾ പിടിയിലായത് എൻഐഎക്ക് നേട്ടമായി. മുഖ്യപ്രതികളിൽ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവിൽ എത്തിയത്.  എന്നാൽ സന്ദീപിനൊപ്പം സ്വപ്നയെയും പിടികൂടാനായി.

നാളെ  കൊച്ചിയില്‍ എത്തിക്കുമെന്നാണ് സൂചന. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. തുമ്പു കിട്ടിയത് ഫോണ്‍ വിളിയില്‍ നിന്നാണെന്നാണ് വിവരം. ഫോണ്‍ ചോര്‍ത്തിയാണ് എന്‍.ഐ.ഐ സ്വപ്നയെ കണ്ടെത്തിയത്.  7 ദിവസമായി ഒളിവിൽ കഴിഞ്ഞൊടുവിലാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിലെ നിര്‍ണായക നീക്കം. സ്വപ്നയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു.  കസ്റ്റംസ് കേസിൽ  മുൻ‌കൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽ പോലും എൻ.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം അറസ്റ്റിന് തടസം ഉണ്ടായിരുന്നില്ല.

ഇതോടെ കേസിലെ പ്രധാന പ്രതികൾ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

Leave A Reply

error: Content is protected !!