കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ഫാറ്റി ആസിഡ് കണ്ടെത്തിയതായി ​ഗവേഷകർ

കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ഫാറ്റി ആസിഡ് കണ്ടെത്തിയതായി ​ഗവേഷകർ

‘ ഡിഹോമോഗമ്മ – ലിനോലെനിക് ആസിഡ്’ അഥവാ ‘ഡിജി‌എൽ‌എ’ എന്ന ഫാറ്റി ആസിഡിന് മനുഷ്യ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് ​പഠനം. ശാസ്ത്ര ജേണലാണ് ഡെവലപ്മെന്റൽ സെല്ലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

മനുഷ്യ കാൻസർ കോശങ്ങളിൽ ‘ഫെറോപ്റ്റോസിസ്’ ഉണ്ടാക്കാൻ ഡിജി‌എൽഎയ്ക്ക് കഴിയുമെന്ന് ​ഗവേഷകർ പറയുന്നു. ഇരുമ്പിനെ ആശ്രയിച്ചുള്ള ഒരു തരം സെല്ലാണ് ‘ഫെറോപ്റ്റോസിസ്’. അടുത്ത കാലത്താണ് ഇത് കണ്ടെത്തിയത്. പല രോഗ പ്രക്രിയകളുമായി ഇതിന് അടുത്ത ബന്ധമാണുള്ളതിനാൽ പല രോഗ ഗവേഷണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.

‘ ഡി‌ജി‌എൽ‌എ കൃത്യമായി ഒരു കാൻസർ സെല്ലിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ, ഇത് ഫെറോപ്റ്റോസിസിനെ പ്രോത്സാഹിപ്പിക്കുകയും ട്യൂമർ കോശങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും’ എന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​അസോസിയേറ്റ് പ്രൊഫസർ ജെന്നിഫർ വാട്ട്സ് പറഞ്ഞു.

മനുഷ്യ ശരീരത്തിൽ ചെറിയ അളവിൽ കാണപ്പെടുന്ന പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് ഡിജിഎൽഎ. മത്സ്യ എണ്ണയിൽ കാണപ്പെടുന്ന മറ്റ് ഫാറ്റി ആസിഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡി‌ജി‌എൽ‌എ താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് വർഷമായി ഡി‌ജി‌എൽ‌എ ഉൾപ്പെടെയുള്ള ഭക്ഷണത്തിലെ കൊഴുപ്പുകളെക്കുറിച്ച് വാട്ട്സ് ഗവേഷണം നടത്തി വരികയാണ്. നെമറ്റോഡുകൾക്ക് ഡിജി‌എൽ‌എ നിറച്ച ഭക്ഷണം നൽകുകയും വിരകളിൽ അണുക്കളെ സൃഷ്ടിക്കുന്ന സ്റ്റെം സെല്ലുകളെ നശിപ്പിച്ചതായി വാട്ട്സിന്റെ ഗവേഷണ സംഘം കണ്ടെത്തിയിരുന്നു.

Leave A Reply

error: Content is protected !!