ഒന്നാം ടെസ്റ്റ് വിൻഡീസിന് 114 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിൽ വിൻഡീസിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 318 റണ്‍സിൽ അവസാനിച്ചു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് 114 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 204 റൺസിന് വിൻഡീസ് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 15 റൺസ് നേടിയിട്ടുണ്ട്. 10 റണ്‍സുമായി റോറി ബേണ്‍സും 5 റണ്‍സുമായി ഡോം സിബ്ലിയുമാണ് ക്രീസില്‍. ബ്രാത്ത് വെയിറ്റിന്റെയും ഷെയ്ന്‍ ഡൗറിച്ചിന്റെയും തകർപ്പൻ ബാറ്റിങ്ങിലാണ് വിൻഡീസ് 300 കടന്നത്.

ബ്രാത്ത് വെയിറ്റ് 65 റണ്‍സും ഡൗറിച്ച്‌ 61 റണ്‍സുമെടുത്തു. റോസ്റ്റന്‍ ചേസ് 47 റണ്‍സെടുത്തു. ബ്രൂക്കസ് 39 റൺസും നേടി. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് നാല് വിക്കറ്റ് നേടി. രണ്ടാം ദിവസം 35/1 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ട്ടമായി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും (43) ജോസ് ബട്ലറും (35) ചേർന്ന് ആറാം വിക്കറ്റിൽ നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ട് സ്‌കോർ 200 കടത്തിയത്. വിൻഡീസ് നായകൻ ജെയ്‌സൺ ഹോൾഡറിൻറെ തകർപ്പൻ പ്രകടനത്തിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഹോൾഡർ ആറ് വിക്കറ്റ് നേടിയപ്പോൾ ഷാനോണ്‍ ഗബ്രിയേൽ നാല് വിക്കറ്റ് നേടി.

Leave A Reply