ഇന്ന് നടി ജൂവൽ മേരി – ജന്മദിനം

ജുവൽ മേരി ഒരു മലയാള ചലച്ചിത്ര നായിക ആണ്. മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത ‌‍ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയിരുന്നു ഇവർ.

സെബി ആന്റണി റോസ്മേരി ദമ്പതികളുടെ മകളായ ജുവൽ മേരിയുടെ സ്വദേശം എറണാകുളം ആണ് . തൃപ്പൂണിത്തുറയിലെ റോമൻ കാത്തലിക് കുടുംബത്തിൽ ആണ് ജുവൽ ജനിച്ചത്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്.

Leave A Reply