തമിഴ് ചിത്രവുമായി നിസാര്‍ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

മലയാളത്തില്‍ ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങള്‍ ചെയ്‍ത സംവിധായകനാണ് നിസ്സാര്‍. കളേഴ്‍സ് എന്ന പേരില്‍ ഇതാദ്യമായി നിസ്സാര്‍ ഒരു തമിഴ് ചിത്രം ഒരുക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു.

റാം കുമാര്‍, വരലക്ഷ്‍മി ശരത്കുമാര്‍, ഇനിയ, വിദ്യാ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മൊട്ട രാജേന്ദ്രന്‍, ദേവന്‍,തലൈവാസല്‍ വിജയ്, വെങ്കിടേഷ്,ദിനേശ് മോഹന്‍,മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല,അഞ്ജലി ദേവി, തുളസി ശിഖാമണി തുടങ്ങിയവരും അഭിനയിക്കുന്നു. വൈരഭാരതി എഴുതിയ വരികള്‍ക്ക് എസ് പി വെങ്കിടേഷ് സംഗീതം പകരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Leave A Reply