സ്വര്‍ണ്ണക്കടത്ത് കേ​സ്; സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​നാ​ണ് നീ​ക്കം. സ്വർണ്ണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇത് പിന്നീട് മാറ്റി പറയാതിരിക്കാനാണ് രഹസ്യ മൊഴിയെടുക്കുന്നതിന് തീരുമാനിച്ചത്. അടുത്തയാഴ്ച ഇതിനായി കസ്റ്റംസ് അപേക്ഷ നൽകും.

അതേസമയം, സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ എ​​​ന്‍​ഐ​​​എ, കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സി​​​ന്‍റെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള പി.​​​എ​​​സ്. സ​​​രി​​​ത് ആ​​​ണ് ഒ​​​ന്നാം പ്ര​​​തി, സ്വ​​​പ്ന പ്ര​​​ഭാ സു​​​രേ​​​ഷ് ര​​​ണ്ടാം പ്ര​​​തി, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ഫ​​​സി​​​ല്‍ ഫ​​​രീ​​​ദ് മൂ​​​ന്നാം പ്ര​​​തി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ നാ​​​ലാം പ്ര​​​തി​​​യു​​​മാ​​​ണ്. യു​​​എ​​​പി​​​എ​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 14.82 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 24 കാ​​​ര​​​റ്റി​​​ന്‍റെ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം.

Leave A Reply