സ്‌പാനിഷ് ലീഗ്; കിരീടസാധ്യത നിലനിർത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടസാധ്യത നിലനിർത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ അലാവസാണ് എതിരാളികൾ. അലാവസിന് എതിരെ റയലിനായി ബ്രസീലിയന്‍ യുവ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ കളിക്കും.

രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റ് മാത്രം മുന്നിലാണ് റയൽ. എന്നാല്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവാണ് റയല്‍ കളിച്ചത്. റയലിന് 34 മത്സരങ്ങളില്‍ 77 പോയിന്‍റും ബാഴ്‌സലോണയ്‌ക്ക് 35 കളിയില്‍ 76 പോയിന്‍റുമാണുള്ളത്.

Leave A Reply