ഇബിലീസിന് ശേഷം രോഹിത്തിന്റെ പുതിയ ചിത്രം ‘ കള ‘ ; നായകൻ ടൊവിനോ തോമസ്

ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകനാകുന്നു. ‘ കള ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും. അഡ്‌വഞ്ചർ ഓഫ് ഓമനക്കുട്ടൻ , ഇബിലീസ് , ബാലൻ വക്കീൽ , ഫോറൻസിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് .

യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

Leave A Reply