പത്തനാപുരം വനിതാ വ്യവസായ എസ്റ്റേറ്റ്; ശിലാസ്ഥാപനം ഇന്ന്‍ മന്ത്രി കെ രാജു നിര്‍വഹിക്കും

പത്തനാപുരം വനിതാ വ്യവസായ എസ്റ്റേറ്റ്; ശിലാസ്ഥാപനം ഇന്ന്‍ മന്ത്രി കെ രാജു നിര്‍വഹിക്കും

കൊല്ലം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന പത്തനാപുരം വനിതാ വ്യവസായ എസ്റ്റേറ്റിന്റെ ശിലാസ്ഥാപനം മന്ത്രി കെ രാജു നിര്‍വഹിക്കും. ജൂലൈ 11 ന്  ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനാപുരം കണ്ടയത്ത് ഗാന്ധി ഭവന്‍ റോഡിലുള്ള ജില്ലാ പഞ്ചായത്ത് ഭൂമിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഭൂമി, കെട്ടിടം എന്നിവ കണ്ടെത്തുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 4.48 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 1.58 കോടി രൂപ ചെലവഴിച്ച് പത്തനാപുരം വില്ലേജില്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. കെട്ടിട നിര്‍മാണത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി നിര്‍വഹണ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന് 1.69 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പത്തനാപുരം വനിതാ വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങയതിന് 1.58 കോടി രൂപയും നിര്‍മാണ പ്രവൃത്തികള്‍ക്കായി 3.4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് വ്യവസായ ഷെഡുകള്‍, അധുനിക സൗകര്യങ്ങളുള്ള ബഹുനില വ്യവസായ കെട്ടിടം, ഓഫീസ്, ആഭ്യന്തര റോഡ് എന്നിവയാണ് പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നത്.

Leave A Reply

error: Content is protected !!