ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരിൽ റെക്കോർഡ് വർദ്ധന. രോഗികളുടെ എണ്ണം 12,614,317 ആയി. ഇതുവരെ മരിച്ചത് 561,987 ലക്ഷം പേർ. 7,319,888 പേർ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലും റ​ഷ്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്.കോവിഡ് കുടുതൽ നാശം വിതച്ച അമേരിക്കയിൽ രോഗികകൾ 32 ലക്ഷം കടന്നു. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി വർധിച്ചു.

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1300 ഓളം പേർ മരിച്ചു. 45000 ത്തിലേറേ പേർക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയിൽ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതർ രണ്ടര ലക്ഷം കടന്നു.

റഷ്യയിൽ രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു. ലോകത്തുടനീളം 73,19,442 പേർ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്.

Leave A Reply