മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി കെ.​വി. നാ​രാ​യ​ണ​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 40 ആ​യി.

മഹാരാഷ്ട്രയില്‍ ഇന്ന് 226 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 9,893 പേരാണ്. ഇന്ന് 7862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 5366 പേര്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,38,461 ആയി. 1,32,625 പേര്‍ രോഗമുക്തരായി. മുംബൈയിലും താനെയിലും പൂനെയിലുമാണ് കൂടുതല്‍ രോഗികള്‍.

മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 90,000 കടന്നു. 5205 പേര്‍ മരിച്ചു. താനെയില്‍ രോഗികള്‍ 57,138 ആയി. മരണം 1536 ആയി.

Leave A Reply