മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്; സു​ധാ​ക​ര​നും ഷാ​ഫി​ക്കു​മെ​തി​രെ കേ​സ്

മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്; സു​ധാ​ക​ര​നും ഷാ​ഫി​ക്കു​മെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​ന് കെ. ​സു​ധാ​ക​ര​ൻ എം​പി, ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ്. നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 15 പേർക്കും മറ്റ് 100 പേർക്കെതിരെയുമാണ് പിണറായി പൊലീസ് കേസെടുത്തത്. നിയമം ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പി​ണ​റാ​യി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ  പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇപി ജയരാജന്റെ വാഹനം തടഞ്ഞു. കൊവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്.

പ്രോട്ടോക്കോൾ ലംഘിച്ച് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തൽ, പൊലീസിനെ മർദ്ദിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Leave A Reply

error: Content is protected !!