നിനക്കുളള അവസാന മുന്നറിയിപ്പാണ് ഇത് : തൃഷയോട് മീര മിഥുൻ

തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ താരം മീര മിഥുന്‍. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു.

തൃഷ ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണെന്ന് മീര മിഥുന്‍ തന്റെ പുതിയ ട്വീറ്റില്‍ പറയുന്നു.’ ഇനി എന്റെ ഹെയര്‍സ്റ്റൈലിന് സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം. ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരുക സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാൽ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

ശ്രീഗണേഷ് സംവിധാനം ചെയ്ത എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വിവാദ നായിക കൂടിയാണ് മീര മിഥുന്‍.

കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാർഥിയായിരുന്ന മീര, മറ്റൊരു മത്സരാർഥിയായിരുന്ന നടൻ ചേരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരന്‍ അത് നിഷേധിച്ച് എത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ മീരയെ പുറത്താക്കുകയും ചെയ്തിരുന്നു.

Leave A Reply