15,000 സൈനികരെ കൂടി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിയോഗിച്ചു

15,000 സൈനികരെ കൂടി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിയോഗിച്ചു

ന്യൂഡല്‍ഹി: അതി൪ത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് 15000 സേനാംഗങ്ങളെ കൂടി ഇന്ത്യ നിയോഗിച്ചു. യുപിയില്‍ നിന്നുള്ള ഒരു ഡിവിഷന്‍ (ഏകദേശം 15,000 സൈനികര്‍) എത്തിയച്ചതോടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. പാക്ക് അതിര്‍ത്തിയിലും സേന അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ചൈനയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതീവ ജാഗ്രത കണക്കിലെടുത്താണ് ഇത്തരത്തില്‍ സൈന്യത്തെ വിന്യസിക്കുന്നത്. കഴിഞ്ഞ ദിവസം ഉന്നത സേനാ ചര്‍ച്ച നടന്നിരുന്നു. അതനുസരിച്ച് , സേനയെ പിന്‍വലിക്കാന്‍ ചൈന തയാറായാല്‍, ഇന്ത്യയും പിന്മറാും. അതുവരെ സൈന്യം അതിര്‍ത്തിയില്‍ തുടരും.

പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് (അക്ലമറ്റൈസേഷന്‍) 14,000 അടിക്കു മേല്‍ ഉയരത്തിലുള്ള അതിര്‍ത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളില്‍ 7 ദിവസം വീതം തങ്ങിയ ശേഷം അതിര്‍ത്തി താവളങ്ങളിലെത്തിയ സൈനികര്‍ ശൈത്യകാലം പിടിമുറുക്കുന്ന നവംബര്‍ വരെ അവിടെ തുടരാന്‍ സജ്ജമാണ്.

പാക്ക്, ചൈന അതിര്‍ത്തികളില്‍ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്ക് അതിര്‍ത്തിയിലുടനീളം ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു. നിലവില്‍ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 14,000 അടിക്കു മേല്‍ ഉയരത്തിലുള്ള അതിര്‍ത്തിയിലേക്കാണ് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളില്‍ 7 ദിവസം വീതം തങ്ങിയ ശേഷമാണ് 14000 അടി ഉയരത്തിലുള്ള അതിര്‍ത്തി താവളങ്ങളിലെത്തിയത്. നവംബര്‍ വരെ അവിടെ തുടരാന്‍ സേന സജ്ജമാണ്.

Leave A Reply

error: Content is protected !!