എട്ടാം ക്ളാസുകാരിയുടെ ആത്മഹത്യ: പ്രതികൾ കുടുങ്ങിയത് ഡി.എൻ.എ പരിശോധനയിൽ

കടയ്ക്കൽ: എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട അടുത്ത ബന്ധുക്കളായ മൂന്ന് യുവാക്കൾ ഡി.എൻ.എ പരിശോധനയിൽ കുടുങ്ങി. കടയ്ക്കൽ സ്വദേശി ഷിജു (31), സഹോദരൻ ഷിനു (26), ഇടത്തറ സ്വദേശി ജിത്തു (19) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 23 നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  പോസ്റ്റ്മോർട്ടത്തിലാണ് മൂന്നോളം പേർ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനടക്കം ഇരയാക്കിയെന്ന് കണ്ടെത്തിയത്. തുടർന്ന് പരിസര വാസികളെയും ബന്ധുക്കളിൽ ചിലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് കുട്ടിയുടെ ആന്തരികാവയവങ്ങൾക്കൊപ്പം സംശയമുള്ള  ഏഴുപേരുടെ രക്തസാമ്പിളുകൾ കൂട് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് മൂന്നു പേർ അറസ്റ്റിലായത്.

ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന പ്രതികൾ ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. മൂന്ന് പ്രതികളെയും മുൻപ് നിരവധി തവണ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നതാണ്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് മുതൽ പീഡനം തുടങ്ങിയിരുന്നതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Leave A Reply

error: Content is protected !!