മധുരയില്‍ ജൂലൈ 12 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ചെന്നൈ : കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ തമിഴ്‌നാട്ടിലെ മധുരയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. മധുരൈ കോർപ്പറേഷന്റെ പരിധിയിലാണ് ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരിക.

നേരത്തെ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ അടച്ചിടലിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. മധുരയില്‍ ഇന്നലെ മാത്രം 287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മധുര നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3423 ആയി.

അതേസമയം, ചെന്നൈയിൽ ജൂലൈ ആറ് മുതൽ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പാഴ്സൽ സർവീസിന് മാത്രമാണ് അനുമതി. ഫോൺ വഴി ബുക്ക് ചെയ്താൽ ഡെലിവറി ബോയ്ക്ക് ഭക്ഷണം വീട്ടിലെത്തിക്കാൻ സാധിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെ പച്ചക്കറി- പലചരക്ക് സാധനങ്ങൾ വിൽക്കുന്നതിന് അനുമതിയുണ്ട്.

Leave A Reply