ഇന്ത്യയുടെ കോവിഡ്​ വാക്​സിന് കാത്തിരിക്കേണ്ടിവരും : സിഎസ്ഐആർ

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കോ​​​​വി​​​​ഡ്-19 നു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ​​​​ മ​​​​രു​​​​ന്നി​​​​ന് ഏ​​​​റ്റ​​​​വും​​​​ കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം​​​​വ​​​​രെ​​​​യെ​​​​ങ്കി​​​​ലും കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സെ​​​​ല്ലു​​​​ലാ​​​​ർ ആ​​​​ൻ​​​​ഡ് മോ​​​​ളി​​​​ക്യു​​​​ള​​​​ർ ബ​​​​യോ​​​​ള​​​​ജി ഡ​​​​യ​​​​റ​​​​ക്ട​​​​ർ രാ​​​​കേ​​​​ഷ് കെ. ​​​​മി​​​​ശ്ര. ക്ലി​​​​​​​നി​​​​ക്ക​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ഒ​​​​ട്ടേ​​​​റെ ത​​​​വ​​​​ണ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി ക​​​​ട​​​​ന്പ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ലേ മ​​​​രു​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നാ​​​​വു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​രു​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ച് (ഐ​​​​സി​​​​എം​​​​ആ​​​​ർ) ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഐ​​​​സി​​​​എംആറി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മാ​​​​യ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ മാ​​​​ത്ര​​​​മാ​​​​കാം ഇ​​​​തെ​​​​ന്നും മ​​​​നു​​​​ഷ്യ​​​​രി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ക ആ​​​​കാം ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും രാ​​​​കേ​​​​ഷ് കെ. ​​​​മി​​​​ശ്ര പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. തിരക്കിട്ട്​ നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാൻ സാധ്യതയില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക്കിയേക്കുമെന്നും ശാസ്​ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടി.

സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ ബോധ്യമാകാന്‍ നാല് ആഴ്ചത്തെ ട്രയല്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ്​ വൈറോളജിസ്റ്റായ ഷാഹിദ് ജമീല്‍ പറയുന്നത്​. ആവശ്യമായ എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളും കടന്നുപോകാന്‍ ഒരു വാക്‌സിന്‍ കുറഞ്ഞത് 18 മാസങ്ങൾ വരെയെടുക്കും. രക്തത്തിലെ ആൻറിബോഡികളുടെ സാന്നിധ്യവും അളവും നിര്‍ണയിക്കുന്ന ലബോറട്ടറി പരിശോധനയായ ‘ടൈറ്റര്‍’ പൂര്‍ത്തിയാക്കാനും നിശ്ചിത സമയം വേണം. ഇതെല്ലാം തിരക്കിട്ട്​ ചെയ്യാവുന്ന പ്രവർത്തികൾ അല്ലെന്നും പ്രമുഖ വൈറോളജിസ്റ്റ് ഉപാസന റേയും ചൂണ്ടിക്കാട്ടുന്നു.

ഗുണനിലവാരത്തിൽ നാം ഒരിക്കലും വിട്ടുവീഴ്​ച്ച ചെയ്യരുത്​. നമുക്ക്​ വേണ്ടത്​ ലോകത്തുള്ള എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു മെയ്​ഡ്​ ഇൻ ഇന്ത്യ കോവിഡ്​ വാക്​സിനാണ്​. ഇപ്പോൾ ചെലുത്തുന്ന അമിതമായ സമ്മർദ്ദം മികച്ച വാക്​സിൻ നിർമിക്കുന്നതിലേക്ക്​ നയിക്കില്ലെന്നും ഉപാസന റേ കൂട്ടിച്ചേർത്തു.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ഭാ​​​​​ര​​​​​ത് ബ​​​​​യോ​​​​​ടെ​​​​​ക് ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ലാ​​​​​ണ് (ബി​​​​​ബി​​​​​ഐ​​​​​എ​​​​​ൽ) കോ​​​​​വാ​​​​​ക്സി​​​​​ൻ എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള മ​​​​രു​​​​ന്നി​​​​നു ശ്ര​​​​മി​​​​ക്കുന്ന​​​​ത്. ഇ​​​​തു മ​​​​​രു​​​​​ന്ന് മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ പ​​​​​രീ​​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​​രു ഡ​​​​​സ​​​​​നി​​​​​ല​​​​​ധി​​​​​കം ആ​​​​​രോ​​​​​ഗ്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ഐ​​​​​സി​​​​​എം​​​​​ആ​​​​​ർ, എ​​​​​ത്ര​​​​​യും വേ​​​​​ഗം ക്ലി​​​​​നി​​​​​ക്ക​​​​​ൽ ട്ര​​​​​യ​​​​​ലു​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​ന്നാ​​​ൽ ക്ലി​​​നി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സ​​​ജ്ജ​​​മാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും മ​​​രു​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ഓ​​​ഗ​​​സ്റ്റ് 15 എ​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത ഐ​​​സി​​​എം​​​ആ​​​ർ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ദ്ധ​​​ർ ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ഔ​​​പ​​​ചാ​​​രി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നാ​​​ണ് ഐ​​​സി​​​എം​​​ആ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം. അ​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​നും, ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​ക്രി​​​യ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​തെ ത​​​ന്നെ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​വാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​യി​​​രു​​​ന്നു ക​​​ത്ത് എ​​​ന്നാ​​​ണ് ഐ​​​സി​​​എം​​​ആ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Leave A Reply