യു.പിയിലെ ആയുഷ് മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആയുഷ് വകുപ്പ് മന്ത്രിയ്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ധരം സിംഗ് സൈനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ധരം സിംഗിനെ സഹരാന്‍പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലാക്കി. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയ്ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രിസഭയിലെ റൂറല്‍ ഡെവലപ്‌മെന്റ് മന്ത്രിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്ത്​ 24 മണിക്കൂറിനിടെ 22,771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 22,000 ത്തിൽ അധികം ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ 6,48,315 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചു.

Leave A Reply