മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7074പേര്‍ക്ക് കൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 7074 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

ഇന്നലെ 295 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 8671 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 83,295 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ 24 മണിക്കൂറിനിടെ 1180 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുംബൈ നഗരത്തില്‍ ഇതുവരെ 82,814 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 53,463 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24524 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4827 പേരാണ് നഗരത്തില്‍ മാത്രം മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply