ബാസ്‌കറ്റ്‌ബോള്‍ താരം ജീന വിവാഹിതയാകുന്നു

ഇന്ത്യൻ വനിതാ ബാസ്കറ്റ്ബാൾ ടീം ക്യാപ്ടനും കെ.എസ്.ഇ.ബി താരവുമായ പി.എസ് ജീന വിവാഹിതയാവുന്നു. കെ.എസ്.ഇ.ബി എൻജിനീയറായ ചാലക്കുടി മേലൂർ സ്വദേശി ജാക്ക്സൺ സി ജോൺസണാണ് വരൻ. ജീനയുടെ ജന്മനാടായ വയനാട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്‌ചയം. 11 നു ചാലക്കുടിയില്‍ വച്ചാണു വിവാഹം.

ഓസ്ട്രേലിയൻ ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ജീന. മലയാളിയായ ഗീതു അന്ന ജോസാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം.കഴിഞ്ഞവർഷം നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായിരുന്നു. കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന പ്രീ ഒളിമ്പിക് ക്വാളിഫയേഴ്സിലും 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിനെ നയിച്ചത് ജീനയാണ്.

 

 

Leave A Reply

error: Content is protected !!