പ്രീമിയര്‍ ലീഗ്; ബേണ്‍മൗത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ബ്രൂണോ ഫെര്‍ണാണ്ടസാണ് കളിയിലെ താരം. യുണൈറ്റഡിനു വേണ്ടി ഗ്രീന്‍വുണ്ട് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ റാശ്ഫോഡും മാര്‍ഷലും ഓരോ ഗോള്‍ വീതം നേടി.

രണ്ടാം പകുതിക്ക് ശേഷം 49ാം മിനുറ്റില്‍ വാറിലൂടെ ലഭിച്ച പെനാല്‍ട്ടി ജോഷാ കിംഗ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബേണ്‍മൗത്തിന് തിരിച്ചുവരാന്‍ സാധിച്ചില്ല. ഈ വിജയത്തോട് കൂടി യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ ചെല്‍സിയെ പിന്തളളി നാലാം സ്ഥാനത്ത് എത്തി.

Leave A Reply

error: Content is protected !!