രാജ്യത്ത് കോ​​​വി​​​ഡ്-19 രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 6,58,651 ആയി

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍  6,58,651 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 18,851 ആയി ഉയര്‍ന്നു. ഇ​​​ന്ന​​​ലെ 14,335 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട​​​വ​​​രു​​​ടെ മൊ​​​ത്തം സം​​​ഖ്യ 3,94,226 ലെ​​​ത്തി. രോ​​​ഗ​​​മു​​​ക്തി നേ​​​ടു​​​ന്ന​​​വ​​​രു​​​ടെ നി​​​ര​​​ക്ക് 60.81 ലെ​​​ത്തി​​​യെ​​​ന്നും പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ വി​​​ദേ​​​ശി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​യു​​​ന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 13,313 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂ​​​ലൈ വ​​​രെ 2,42,383 പേ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഐ​​​സി​​​എം​​​ആ​​​ർ അറിയിച്ചു. പ​​​രി​​​ശോ​​​ധ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം. രാ​​​ജ്യ​​​ത്ത് 1,087 ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളാ​​​ണ് കോ​​​വി​​​ഡ്-19 പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 780 എ​​​ണ്ണം സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്.

Leave A Reply