രാജ്യത്തെ ഏറ്റവും വലിയ കോവിഡ്​ ആശുപത്രിയിലെ വാർഡുകൾക്ക്​ ഗൽവാൻ ധീരന്മാരുടെ പേര്​

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയർ സ​െൻറർ എന്ന്​ അറിയപ്പെടുന്ന ഡൽഹിയിലെ സർദാർ വല്ലഭായി പ​ട്ടേൽ കോവിഡ്​-19 ഹോസ്​പിറ്റലിലെ വിവിധ വാർഡുകൾക്ക്​ ഗൽവാൻ താഴ്​വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ജവാന്മാരുടെ പേര്​ നൽകാൻ ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡവലപ്​മ​െൻറ്​ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) തീരുമാനിച്ചു.

കഴിഞ്ഞമാസം ഗൽവാനിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 ​ൈസനികരുടെ പേരാണ്​ വാർഡുകൾക്ക്​ നൽകുകയെന്ന്​ ഡി.ആർ.ഡി.ഒ ചെയർമാൻെറ സാ​ങ്കേതിക ഉപദേഷ്​ടാവ്​ സഞ്​ജീവ്​ ജോഷി അറിയിച്ചു. സേനാ സംഘത്തെ നയിച്ച േകണൽ ബി. സന്തോഷ് ബാബുവിന്റെ പേരാണു വെന്റിലേറ്റർ വാർഡിനു നൽകിയിരിക്കുന്നത്.

ദക്ഷിണ ഡൽഹിയിൽ ഹരിയാന അതിർത്തിയിലെ ഛത്തർപുരിന് സമീപം​ രാധാ സ്വാമി സത്​സംഗിൻെറ ഭൂമിയിലുള്ള സർദാർ വല്ലഭായി പ​ട്ടേൽ കോവിഡ്​-19 ഹോസ്​പിറ്റലിൻെറ 70 ഏക്കറോളം ക്വാറൻറീൻ കേന്ദ്രം മാത്രമാണ്​. 10,200 പേർക്ക്​ ഇവിടെ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്​. ഇതിൽ 10 ശതമാനം ബെഡുകൾക്ക്​ ഓക്​സിജൻ സിലിണ്ടർ സംവിധാനവുമുണ്ട്​. ആയിരത്തോളം ഡോക്​ടർമാർ, 2000 നഴ്​സുമാർ-പാരാമെഡിക്കൽ സ്​റ്റാഫുകൾ എന്നിവരെ ഇന്തോ ടിബറ്റിൻ ബോർഡർ ഫോഴ്​സ്​ ഇവിടെ നിയമിച്ചിട്ടുണ്ട്​.

Leave A Reply

error: Content is protected !!