ബിഹാറില്‍ ഇടിമിന്നലേറ്റ് ഇന്നലെ മരിച്ചത് 23 പേർ

പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 23 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും പേര്‍ ശനിയാഴ്ച മരിച്ചത്. ഭോജ്പുർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സരൺ, കൈമുർ, പാട്ന, ബക്സർ എന്നിവയാണ് ഇടിമിന്നൽ ബാധിച്ച മറ്റു ജില്ലകൾ. കഴിഞ്ഞ ദിവസവും എട്ട് പേര്‍ മിന്നലേറ്റ് മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മോശം കാലാവസ്ഥ ആയതിനാൽ ജാഗ്രത പാലിക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ബിഹാറില്‍ മിന്നലേറ്റ് 100ലേറെ പേര്‍ മരിച്ചു. കിഴക്കന്‍ യുപിയിലെയും ബിഹാറിലെയുംഉയര്‍ന്ന താപനിലയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ആര്‍ദ്രതയേറിയ കാറ്റുമാണ് കാലാവസ്ഥ അസന്തുലിതാവസ്ഥക്കും വലിയ മിന്നലിനും കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Leave A Reply