ക​ശ്​​മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ഭീകരനെ വധിച്ചു

ശ്രീ​​​​ന​​​​ഗ​​​​ർ: തെ​​​​ക്ക​​​​ൻ ക​ശ്​​മീ​രി​​​​ലെ കു​​​​ൽ​​​​ഗാ​​​​മി​​​​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഭീ​​​​ക​​​​ര​​​​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. മൂ​​​​ന്നു സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ‌​​​​ക്ക് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സും ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും കു​​​​ൽ​​​​ഗാ​​​​മി​​​​ലെ അ​​​​രാ​​​​ഹി​​​​ൽ ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത​​​​നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​​നെ വ​​​​ധി​​​​ച്ച​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അതേസമയം, ര​ജൗ​റി ജി​ല്ല​യി​ൽ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​നാ​മ​ണ്ഡി മേ​ഖ​ല​യി​ലെ ദ​ർ​ദ​സാ​ൻ ഗ്രാ​മ​ത്തി​ൽ പൊ​ലീ​സി​​െൻറ​യും രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സി​​െൻറ​യും സം​യു​ക്​​ത തി​ര​ച്ചി​ലി​ലാ​ണ്​ ഭീ​ക​ര​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​തെ​ന്നും ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

Leave A Reply