തമിഴ്നാട്ടിൽ കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്നു

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ്-19 രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഒ​​​രു​​​ല​​​ക്ഷം ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 4 4,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ 1,07,001 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

65 പേ​​​ർ​​​കൂ​​​ടി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മൊ​​​ത്തം മ​​​ര​​​ണ​​​സം​​​ഖ്യ 1,450 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ 2,214 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗ​​​മു​​​ക്തി. ഇ​​​തോ​​​ടെ 60,592 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 66,538 ആയി.

അ​​​തേ​​​സ​​​മ​​​യം, വെ​​​ള്ളി​​​യാ​​​ഴ്ച 35,028 പേ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് മൊ​​​ത്തം 12.70 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധുരൈയിലും സമീപപ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. അതേസമയം ചെന്നൈയിലെ നിയന്ത്രണങ്ങളിൽ ജൂലായ് 6 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

Leave A Reply