അന്തിക്കാട് ആദർശ് കൊലപാതക കേസ്; ഒൻപത് പ്രതികൾ പിടിയിൽ

തൃശൂർ: തൃശ്ശൂർ അന്തിക്കാട് ആദർശ് കൊലപാതക കേസിൽ ഒൻപതു പേർ അറസ്റ്റിൽ. വെട്ടിക്കൊലപ്പെടുത്തിയ നാലു പേരും കൊലയ്ക്കു കൂട്ടു നിന്നവരുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്. പ്രദേശവാസികളായ ഹിരത്, നിജിൽ , ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൻ, ബ്രഷ്ണവ്, ശിഹാബ് എന്നിവരാണ് പിടിയിൽ ആയത്. കൊല്ലപ്പട്ട ആദർശും ഇപ്പോൾ പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണ്.

വ്യാഴാഴ്ച്ച രാവിലെയാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. മുറ്റിചൂരിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. മിക്കവരും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.

Leave A Reply