ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി

കോവിഡ് -19 ഭീഷണി ഒഴിവാക്കാൻ എല്ലാ സാമൂഹിക അകൽച്ച മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട് മുൻനിര ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും റാഞ്ചിയിലെ മൊറാബാദിയിൽ ഇന്നലെ വിവാഹിതരായി. ചടങ്ങിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പങ്കെടുക്കുകയും ദീപികയെയും അതാനുവിനെയും അഭിനന്ദിക്കുകയും അവർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നേരുകയും ചെയ്തു.

വളരെ കുറച്ച് ആളുകളെ മാത്രമാണ് കല്യാണത്തിന് വിളിച്ചത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്, അതിഥികളെ വ്യത്യസ്ത സമയ സ്ലോട്ടുകളിൽ ആണ് ക്ഷണിച്ചത്. മാത്രമല്ല, ജനക്കൂട്ടം ഒത്തുചേരാതിരിക്കാൻ ദീപികയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും റിസപ്ഷനിൽ പങ്കെടുത്തില്ല.

മുൻ ലോക ഒന്നാം നമ്പർ കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ദീപിക കുമാരി നിലവിൽ ലോക 9-ാം സ്ഥാനത്താണ്. രണ്ട് തവണ ഒളിമ്പ്യനായ ദീപിക ലോകകപ്പ് ഫൈനലിൽ മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്.

Leave A Reply