സൈനിക പിന്മാറ്റം ധാരണ ആയി എന്ന് സൂചനകൾ

 

ഡൽഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ചൈന അംഗീകരിച്ചതായി റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും തെക്കന്‍ ഷിന്‍ജിയാംഗ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും ചുഷുല്‍ ഔട്‌പോസ്റ്റിൽ നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉണ്ടായത്.ലഡാക്കിലെ 14, 15, 17 പട്രോളിംഗ് പോയിന്റുകളില്‍നിന്നുള്ള സൈനികരെ പിന്‍വലിക്കുന്ന കാര്യത്തിലാണ് ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം പാന്‍ഗോംഗ് തടാക മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.

Leave A Reply