റിയാദിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

 

റിയാദ്: കൊറോണ വൈറസ് ബാധിച്ച് കൊല്ലം, ആലപ്പുഴ സ്വദേശികൾ സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) ജുബൈലിലും ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഊഫ് (57) ദമ്മാമിലും മരിച്ചു.

ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറന്റീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്‌മെൻറ് ഒരുക്കിയ ക്വറൻറീൻ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയിരുന്നു. ഇവിടെനിന്നും പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ചു. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (അൽഅഹ്സ), സനൂപ്.

Leave A Reply