മ​ട​ത്ത​റ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച

ക​ട​യ്ക്ക​ല്‍ : മ​ട​ത്ത​റ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ര​ണ്ട് ല​ക്ഷം രൂ​പ നഷ്ടമായി. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു കവർച്ച, പമ്പിനോട് ചേർന്നുള്ള ഓഫീസ് തകർത്താണ് പണം അപഹരിച്ചത്. ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വരുന്ന പമ്പിലാണ് മോഷണം നടന്നത്. രാവിലെ പമ്പിലെത്തിയ മാനേജരാണ് വി​വ​രം ആ​ദ്യം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്തു.

തലേദിവസത്തെ കളക്ഷൻ പൈസയാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. ഉടൻ തന്നെ പോലീസ് എത്തുകയും പ്രാധമിക അന്വേഷണം നടത്തുകയും ചെയ്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്ക്വാ​ഡ് എന്നിവർ എത്തി തെ​ളി​വു​ക​ള്‍ ശേഖരിച്ചു. റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​വും ക​ട​യ്ക്ക​ല്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സമീപത്തെ ഒരു സിസിടിവിയിലും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഇല്ല.

Leave A Reply