കൊല്ലം ജില്ലയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 14 പേര്‍

കൊല്ലം: ജില്ലയില്‍ ഇന്നലെ(ജൂണ്‍ 27) 14 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച വിളക്കുടി ഇളമ്പല്‍ സ്വദേശി(22 വയസ്), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി(31), ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(40), ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ചവരായ കണ്ണനല്ലൂര്‍ സ്വദേശി(32), പത്തനാപുരം സ്വദേശി(22), നിലമേല്‍ സ്വദേശി(51), ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ചവരായ അഴീക്കല്‍ സ്വദേശി(27), ശൂരനാട് നോര്‍ത്ത് സ്വദേശി(38), പിവന്തൂര്‍ സ്വദേശി(27), പാരിപ്പള്ളി സ്വദേശിനി(20), തേവലക്കര സ്വദേശി(25), ആശ്രാമം സ്വദേശി(52), ശാസ്താംകോട്ട കരിംതോട്ടുവ സ്വദേശി(46), പോരുവഴി സ്വദേശി(53) എന്നിവരാണ് രോഗമുക്തരായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply