കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ 23 ആംബുലന്‍സുകള്‍

കൊല്ലം: ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ 23 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറിയിച്ചു. 108 ആംബുലന്‍സുകള്‍ 14 എണ്ണവും ആരോഗ്യ വകുപ്പിന്റെ ആറെണ്ണവും മൂന്നു സ്വകാര്യ ആംബുലന്‍സുകളുമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.

20 ആംബുലന്‍സുകള്‍ പൂര്‍ണമായും കോവിഡ് 19 രോഗികളെ കൊണ്ടു പോകുന്നതിനായി മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു ആംബുലന്‍സ് പ്രതിദിനം ശരാശരി അഞ്ചു മുതല്‍ ഏഴുവരെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മൂന്നു ആംബുലന്‍സുകള്‍ സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. കോവിഡ് 19 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ലഭ്യമാക്കുന്നതിന് 7594040759 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡി എം ഒ അറിയിച്ചു.

Leave A Reply