കുണ്ടറയിൽ ഫ​യ​ര്‍​ഫോ​ഴ്‌​സ് കിണറ്റിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി

കു​ണ്ട​റ: കുണ്ടറയിൽ ഇന്നലെ കിണറ്റിൽ വീണ വൃദ്ധയെ ഫ​യ​ര്‍​ഫോ​ഴ്‌​സ് രക്ഷപ്പെടുത്തി. 25 അടിയോളം താഴ്ചയുള്ള കിനാത്തിലാണ് ഇവർ വീണത്. നെ​ടു​മ്പാ​യി​ക്കു​ളം കൊ​ച്ചാ​ലും​മൂ​ടി​നു സ​മീ​പം നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ നൗ​ഷാ​ദി​ന്‍റെ മാ​താ​വ് ആ​യി​ഷാ ഉ​മ്മ(80)​യാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. കു​ണ്ട​റ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ടീം ആണ് ഇവരെ രക്ഷപ്പെടുത്തിയത്.

കിണറ്റിൽ വീണ ആയിഷ ഉമ്മ നില വി​ളിച്ചു, ഇത് കേ​ട്ട അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ബ​ഹ​ളം വ​ച്ചു. ഈ സമയത്ത് അ​തു​വ​ഴി വ​ന്ന പു​തു​ശേ​രി​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ അ​ൻ​സാ​ർ കി​ണ​റ്റി​ലി​റ​ങ്ങി വൃ​ദ്ധ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​കാ​തെ താ​ങ്ങി​നി​ര്‍​ത്തി. ജി​എ​സ്ടി കൊ​ട്ടാ​ര​ക്ക​ര ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആണ് അ​ൻ​സാ​ർ.

ഉടൻ ഫയർഫോഴ്‌സ് ഏതുവുകയും രണ്ട്പേരെയും രക്ഷിക്കുകയും ചെയ്തു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ് ആ​ർ ഗീ​രീ​ഷ് കു​മാ​ർ, എ​സ്എ​ഫ്ആ​ർ​ഓ എ ​അ​നി, ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ രാ​ജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave A Reply

error: Content is protected !!