നിയന്ത്രണം വിട്ട കാർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. എം​സി റോ​ഡി​ൽ ക​ല​യ​പു​രം ഗു​രു​മ​ന്ദി​ര​ത്തി​ന് സമീപമാണ് അപകടം ഉണ്ടായത്. കു​ണ്ട​റ പെ​രു​മ്പു​ഴ തെ​ങ്ങു​വി​ള വീ​ട്ടി​ൽ ജ​യ​കു​മാ​ർ (54), ഭാ​ര്യ ഷീ​ല (49), മ​ക​ൻ ദു​ർ​ഗാ ദാ​സ് (13), കാ​ർ ഡ്രൈ​വ​ർ സു​നി​ൽ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.

പെ​രു​മ്പാ​വൂ​രി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നിന്ന് മടങ്ങിവരുന്ന വഴിക്കാണ് കാര് നിയന്ത്രണം വിട്ട് പോസ്റ്റിൽ ചെന്ന് ഇടിച്ചത്. ക​ല​യ​പു​രം ഗു​രു​മ​ന്ദി​ര​ത്തി​ന് സമീപമാണ് അപകടം ഉണ്ടയത്. ഷീ​ല​യു​ടെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. ഇടിച്ച പോസ്റ്റിൽ വൈ​ദ്യു​തി ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

Leave A Reply

error: Content is protected !!