ചവറയിൽ കെ​എ​സ്ആ​ർടിസി ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു

ചവറ: കെ​എ​സ്ആ​ർടിസി ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു.യുവതിയുടെ ഭർത്താവിന് പരിക്കേൽക്കുയും, ഇവരുടെ മകൻ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കെ​എ​സ്ആ​ർടിസി ബസ് സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. നീ​ണ്ട​ക​ര വ​ട​ക്കേ​കു​ന്നേ​ൽ ജ​റാ​ൾ​ഡി​ന്‍റെ ഭാ​ര്യ റോ​സ് മേ​രി ആണ് മരിച്ചത്. 28 വയസായിരുന്നു. ഇ​ന്ന​ലെ വൈ​കുന്നേരം 6.30 ഓ​ടെ​ ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര ജോ​യി​ന്‍റ് ജം​ഗ്ഷ​നി​ൽ വച്ചാണ് അപകടം നടന്നത്. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജ​റാ​ൾ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അപകടത്തിൽ റോ​സ് മേ​രി റോ​ഡി​ൽ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർടിസി ബസ് ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ റോ​ഡ് മ​റി​ക്ക​ട​ക്കാ​ൻ ശ്രമിക്കുമ്പോൾ വന്ന് ഇടിക്കുകയായിരുന്നു.

Leave A Reply