ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും പ്രവാസിയെ പുറത്താക്കിയെന്ന് പരാതി

കൊല്ലം അഞ്ചലിൽ സര്‍ക്കാര്‍ ഏറ്റെടുത്ത ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും പ്രവാസിയെ പുറത്താക്കിയെന്ന് പരാതി. പെയ്ഡ് ക്വാറന്‍റൈനില്‍ പോകണമെന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെ ക്വാറന്‍റൈന്‍ സെന്‍ററില്‍ നിന്നും പുറത്താക്കിയതെന്ന് യുവാവ് പറയുന്നു.

ഇന്നലെയാണ് യുവാവ് കുവൈത്തില്‍ നിന്നും എത്തിയത്. ക്വാറന്‍റൈന്‍ നല്‍കാത്തതിനെതിരെ യുവാവ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.മൂന്ന് മണിക്കൂറുകളോളം ഇദ്ദേഹം അഞ്ചലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇരുന്നതായും റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ വീട്ടില്‍ ക്വാറന്‍റൈന്‍ ഇരിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സില്‍ അയിലറയിലുള്ള വീട്ടിലേക്ക് അയച്ചിട്ടുണ്ട്.

Leave A Reply