ജിയോ ബാഗുകള്‍ സ്ഥാപിക്കാൻ നടപടികള്‍ ത്വരിതപ്പെടുത്തും

ആലപ്പാട്: ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങള്‍ ജില്ല കളക്ടർ സന്ദര്‍ശിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി എന്നിവര്‍ക്കൊപ്പമാണ് ചെറിയഴീക്കല്‍ ഉള്‍പ്പെടെ കടലാക്രമണം ശക്തമായ മേഖലകള്‍ കളക്ടർ സന്ദര്‍ശിച്ചത്. കടലാക്രമണത്തെ ചെറുക്കുന്നതിന് അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് കളക്ടർ അബ്‌ദുൾ നാസർ അറിയിച്ചു. ഹാർബർ ഐ ആര്‍ ഇ, KMML, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ പുലിമുട്ടുകളും സീ വാളുകളും നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ആറു കോടിയിലധികം വരുന്ന അടിയന്തര കടലോര സംരക്ഷണ നടപടികളുടെ നിര്‍ദേശം സര്‍ക്കാരിന് സമർപ്പിച്ചു.കടലാക്രമണം രൂക്ഷമായ അപകട സാധ്യത കൂടുതലുള്ള ഇടങ്ങളിൽ വസിക്കുന്ന ജനങ്ങളെ പുനരധിവിസിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കും. മാത്രമല്ല ഈ വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടു ജനങ്ങൾ സഹകരിക്കണം എന്നും കളക്ടർ അഭ്യർത്ഥിച്ചു.

Leave A Reply