251 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ

251 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ.വർക്ക് ഫ്രം ഹോം ചെയ്യുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഐഡിയയും പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയുടെ റീചാർജിൽ 50 ജിബി ഡാറ്റയാണ് ഉപഭോക്താവിന് 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നത്. അതേസമയം ഇതോടൊപ്പം കോളിങ് മിനിറ്റുകളോ എസ്എംഎസുകളോ ഇല്ല .

കേരളമുൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം എയർടെല്ലിന്റെയും ജിയോയുടെയും 251 രൂപ റീചാർജിലും നമുക്ക് ലഭിക്കുന്നത് ഡാറ്റ മാത്രമാണ്. 50 ജിബി ഡാറ്റ വീതമാണ് ഈ കമ്പനികളും നൽകുന്നത്.

Leave A Reply