ക്രമക്കേട്; ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു

കൊല്ലം: ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കുളത്തൂപ്പുഴയിലെ കണ്ണന്‍ ഗ്യാസ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ അമ്പലം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗീതയുടെ പേരിലുള്ള കണ്ണന്‍ ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്തു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ഐ ഒ സി യുടെ ഏഴംകുളത്ത് പ്രവര്‍ത്തിക്കുന്ന പൊയ്കയില്‍ ഗ്യാസ് ഏജന്‍സി ഗ്യാസ് വിതരണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

Leave A Reply