കഠിനംകുളം കൂട്ട ബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് വൻ ഗൂഡാലോച നടന്നിട്ടുണ്ടെന്ന് പൊലീസ്. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴി. മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി പറയുന്നു.

കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസില്‍ കുടുതല്‍ അറസ്റ്റ് വേണമോ എന്ന കാര്യം യുവതിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. യുവതിയെ കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചു. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണിത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍വ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. അവിടെവച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതിൽ നിന്നും രക്ഷപ്പെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ അതുവഴി വന്ന രണ്ടു യുവാക്കളാണ് രക്ഷിച്ചത്.

Leave A Reply